കൊച്ചി: കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നല്കി വരുന്ന ‘കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം കവി എസ്. രമേശന് നായര്‍ക്ക്. സാമൂഹിക, സാംസ്കാരിക, കലാരംഗത്തെ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
ഗുരുപൂര്‍ണിമ ഉള്‍പ്പെടെ നിരവധി കാവ്യങ്ങളും, ആയിരക്കണക്കിന് ചലച്ചിത്ര-ഭക്തിഗാനങ്ങളും, കവിതകളും രചിച്ച് മലയാളത്തിന് നല്കിയ സവിശേഷ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം 26ന് വൈകിട്ട് നാലിന് കലൂര്‍ ശ്രീപാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ കവിതിലകന്റെ 135-ാം ജന്മദിനാചരണച്ചടങ്ങില് നല്‍കും. വിഎച്ച്പിയുടെയും കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദിയുടെയും ആഭിമുഖ്യത്തിലാണ് ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: