ശബരിമല അറസ്റ്റുകള്‍ നിയമവിരുദ്ധം: പി.എന്‍. ഉണ്ണിരാജ

Sunday 19 May 2019 6:33 am IST

പാലക്കാട്: ശബരിമല വിഷയത്തില്‍ കെ. സുരേന്ദ്രനെയും കെ.പി. ശശികല ടീച്ചറെയും അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് മുന്‍ എസ് പി പി.എന്‍. ഉണ്ണിരാജ. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആര്‍എസ്എസ് സംഘശിക്ഷാവര്‍ഗുകളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൗലികാവകാശങ്ങളെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ നിയമവിധേയമായി പ്രതിരോധിച്ച് മുന്നേറാന്‍ കഴിയും.  നാടിന് വേണ്ടി ജീവിക്കാനും മരിക്കാനും തയാറായവരാണ് സ്വയംസേവകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു എന്നാല്‍ അപകടമാണെന്ന രീതിയില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു. 

വോട്ടുബാങ്കിനായി ആ പദത്തെ മതത്തിന്റെ ചട്ടക്കൂട്ടിലാക്കുന്നു. ഭാരതം ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് പറയുമ്പോള്‍ ജാതി മത വര്‍ണ ഭേദമന്യേ എല്ലാവരുമുണ്ട്. അതിനെ വര്‍ഗീയമായി കാണേണ്ടതില്ല. കേരളം അന്താരാഷ്ട്ര ഭീകരവാദികളുടെ കളരിയായി മാറി.  കേരളത്തിലെ യഥാര്‍ഥ വിപ്ലവകാരികള്‍ സന്യാസിമാരായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ സന്യാസിമാരെ നിന്ദിക്കുന്നത് അവരുടെ ജന്മ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ.എം.എസ്. രമേശന്‍, വര്‍ഗ് സര്‍വാധികാരി റിട്ട.എസ്പി. എന്‍.പി. ബാലകൃഷ്ണന്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കെ. വാമനന്‍, തൃശൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.