കര്‍ദ്ദിനാളിനെതിരായ വ്യാജരേഖ കേസ്: എറണാകുളം സ്വദേശി റിമാന്‍ഡില്‍

Sunday 19 May 2019 9:30 am IST

കൊച്ചി: സിറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്‍ റിമാന്‍ഡില്‍. തൃക്കാക്കര മജിസ്ട്രേറ്റ് ആണ് പ്രതിയെ ഈ മാസം 31വരെ റിമാന്‍ഡ് ചെയ്തത്. വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പോലീസ് രേഖപ്പെടുത്തിയത്.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിര്‍മിച്ചത് ആദിത്യന്‍ ആണെന്നും തേവരയിലെ കടയില്‍വെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്ബ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിറോ മലബാര്‍ സഭയിലെ ഒരു വൈദികന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്നാണ് ആദിത്യന്റെ മൊഴി. സഭയില്‍ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. പ്രതിയെ അല്പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

മുരിങ്ങൂര്‍ സാന്‍ജോ പളളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വികാരിയെ കസ്റ്റഡിയിലെടുക്കാന്‍ ആലുവ പൊലീസ് എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.