ദൈവത്തോട് താന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല: രാജ്യത്തിന് സമൃദ്ധിയുണ്ടാകട്ടെ

Sunday 19 May 2019 9:36 am IST

ഡെറാഡൂണ്‍: കേദാര്‍നാഥിലെ ധ്യാനവും ക്ഷേത്ര സന്ദര്‍ശനവും പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥിലേക്ക് പുറപ്പെട്ടു. പുണ്യഭൂമിയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. തനിക്കുവേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തിന് സമ്പല്‍സമൃദ്ധിയുണ്ടാകട്ടെയെന്നും കേഥാര്‍നാഥില്‍വച്ച് മാധമങ്ങളോട് മോദി പറഞ്ഞു. 

കേദാര്‍നാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കും. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേദാര്‍നാഥ് ഗുഹയ്ക്കുള്ളില്‍ ധ്യാനമിരിക്കുന്ന മോദിയുടെ ചിത്രം എഎന്‍ഐ പുറത്തുവിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.