റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്മോഹന്‍ ഉണ്ണിത്താന് എതിരെ പരാതി

Sunday 19 May 2019 10:33 am IST

കാസര്‍കോട്: റീപോളിങ്ങിനിടെ കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചതായി  പരാതി. പിലാത്തറ സ്‌കൂളിലെ ബൂത്തിനകത്തുവച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരേ നടപടി വേണമെന്നുമാണ് എല്‍ഡിഎഫിന്റെ ആവശ്യം. കാസര്‍കോട് നാലിടത്താണ് റീപോളിങ് നടക്കുന്നത്. കണ്ണൂരില്‍ മൂന്നിടത്തും റീപോളിങ് നടക്കുന്നുണ്ട്. അതേസമയം, കള്ളവോട്ട് വിവാദത്തില്‍ തങ്ങള്‍ റീപോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ രംഗത്തെത്തി.

കല്യാശേരിയിലെ ബൂത്ത് നമ്ബര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജമാ അത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്ബര്‍ 70 ജമാ അത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്ബ് ബൂത്ത് നമ്ബര്‍ 166, പാമ്ബുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോഗമിക്കുന്നത്. കണ്ണൂരിര്‍ ധര്‍മ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസ്എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.