തിരുവനന്തപുരം: അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷദ് വാര്‍ഷിക സമ്മേളനം ഇന്ന് നടക്കും. തിരവനന്തപുരം സ്റ്റാച്യുവിലുള്ള സംസ്കൃതി ഭവനില്‍ രാവിലെ 9.30 ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി, ജി.കെ .സുരേഷ് ബാബു, നന്ദു മഹാദേവന്, ബിന്ദുസനല് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന മദ്ധ്യാഹ്നസഭയില് കേരള സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ.എ.എം ഉണ്ണികൃഷ്ണന് ‘നമ്മുടെ ധര്‍മ്മവും കര്‍ത്തവ്യവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സഭ സ്വാമി മഹേശ്വരാനന്ദ സരസ്വാതി ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.തുടര്‍ന്ന് പുരസ്കാര ദാനം നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: