മോദി ധരിച്ച വേഷത്തിലും വോട്ടുണ്ടേ

Sunday 19 May 2019 10:57 am IST
മോദി ആഹാരം കഴിക്കുന്നതിലുണ്ട് രാഷ്ട്രീയം, വാക്കിലും േനാക്കിലുമുണ്ട് രാഷ്ട്രീയത്തിന്റെ മുള്‍മുന. എന്തിന് വേഷത്തില്‍ പോലുമുണ്ട് രാഷ്ട്രീയത്തിന്റെ ലാഞ്ഛന എന്നാണ് അവരുടെ വിലയിരുത്തല്‍. മോദിയുടെ തലപ്പാവിലുണ്ട് വോട്ട്, ബെല്‍റ്റിലുണ്ട്, കുപ്പായത്തിലുണ്ട്, കുങ്കുമപ്പൊട്ടിലുണ്ട്, കുടിവെള്ളത്തിലുണ്ട് വോട്ട്..

ന്യൂദല്‍ഹി: ഓ, ഈ പത്രക്കാരെ കൊണ്ട് തോറ്റു..  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെറു ചലനങ്ങള്‍ മാത്രമല്ല ശ്വാസോഛ്വാസം പോലും നോക്കിയും വിലയിരുത്തിയും വ്യാഖ്യാനിച്ചും അര്‍ഥം കണ്ടെത്തിയും അങ്ങ് വിലസുകയാണ് കക്ഷികള്‍.

മോദി ആഹാരം കഴിക്കുന്നതിലുണ്ട് രാഷ്ട്രീയം, വാക്കിലും േനാക്കിലുമുണ്ട് രാഷ്ട്രീയത്തിന്റെ മുള്‍മുന. എന്തിന് വേഷത്തില്‍ പോലുമുണ്ട് രാഷ്ട്രീയത്തിന്റെ ലാഞ്ഛന എന്നാണ് അവരുടെ വിലയിരുത്തല്‍. മോദിയുടെ തലപ്പാവിലുണ്ട് വോട്ട്, ബെല്‍റ്റിലുണ്ട്, കുപ്പായത്തിലുണ്ട്, കുങ്കുമപ്പൊട്ടിലുണ്ട്, കുടിവെള്ളത്തിലുണ്ട് വോട്ട്..

ഇന്നലെ മോദി താന്‍ പലപ്പോഴും ദര്‍ശനത്തിന് പോകുന്ന ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ എത്തി ശ്രീപരമേശ്വരനെ കണ്ട് പ്രാര്‍ഥിച്ചു. കേദാര്‍ നാഥിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ട് പുരോഗതി വിലയിരുത്തി. പക്ഷെ അതൊന്നുമല്ല മോദിയണിഞ്ഞിരുന്ന വേഷത്തിലുണ്ട് വോട്ടെന്നാണ് അവസാനത്തെ കണ്ടെത്തല്‍. മോദിയണിഞ്ഞത് ചാര നിറത്തിലുള്ള നീളന്‍ കുപ്പായമാണ്. നീളന്‍ ജുബ്ബയെന്ന് വേണമെങ്കില്‍ വിളിക്കാം.  

ഇത് വംഗപുത്രന്‍ രവീന്ദ്രനാഥ ടാഗോര്‍ ധരിച്ചിരുന്ന തരം ജോബ്ബയാണത്രേ. ബംഗാളിലെ തന്ത്രപ്രധാനമായ  ഒന്‍പതു മണ്ഡലങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടുത്തെ വോട്ടര്‍മാരെ മുന്നില്‍ കണ്ടാണ് ജോബ്ബ ധരിച്ചതെന്നാണ് ചില മാധ്യമ ശിങ്കങ്ങളുടെ കണ്ടെത്തല്‍. കുങ്കുമ നിറത്തിലുള്ള ബെല്‍റ്റും അദ്ദേഹം കുപ്പായത്തിനു മേലെ ധരിച്ചിരുന്നു. അത് ബംഗാളിന്റെ സല്‍പ്പുത്രന്‍ സാക്ഷാല്‍ സ്വാമി വിവേകാനന്ദന്‍ ധരിച്ചതുപോലുള്ള ഒന്നാണ്. അതും ബംഗാളി വോട്ടര്‍മാരെ ഉദ്ദേശിച്ചത്രേ. തീര്‍ന്നില്ല, തലയില്‍ വച്ചിരുന്ന ഹിമാചല്‍ പ്രദേശിലുള്ളവര്‍  ധരിക്കുന്നതു പോലുള്ള തൊപ്പിയായിരുന്നു. ഇന്ന് ഹിമാചലിലും വോട്ടെടുപ്പുണ്ട്. അവിടുള്ളവരെ സ്വാധീനിക്കാനാണിത്. ഏതായാലും കണ്ടെത്തല്‍ അവിടെക്കൊണ്ട് തീര്‍ന്നത് ഭാഗ്യമെന്നാണ് കമന്റുകള്‍..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.