തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

Sunday 19 May 2019 11:08 am IST

അലിരാജ്പൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രത്ലാമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കാന്തിലാല്‍ ഭുരിയ, സംസ്ഥാന മന്ത്രി സുരേന്ദ്ര സിംഗ് ബഘേല്‍ തുടങ്ങി എട്ട് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക സമയം അവസാനിച്ചതിന് ശേഷവും നേതാക്കളും പ്രവര്‍ത്തകരും പ്രചാരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ വീഡിയോ സഹിതം പരാതി ലഭിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് സോളങ്കി വ്യക്തമാക്കി.

എംപിക്കും മന്ത്രിക്കും പുറമെ അലിരാജ്പൂര്‍ മുകേഷ് പട്ടേല്‍, ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് പട്ടേല്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധിയായിരിക്കെ തന്നെ നിയമങ്ങള്‍ ലംഘിച്ചതിനുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നാണ് മദ്ധ്യപ്രദേശിലെ അവസാന വട്ട തെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.