റഡാര്‍: മോദിക്ക് തെറ്റിയില്ല, പ്രസ്താവന ശരിയെന്ന് വിദഗ്ധര്‍

Sunday 19 May 2019 11:27 am IST

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം പുറത്തുവന്നതോടെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരയുന്നത് റഡാര്‍ സംവിധാനത്തെ കുറിച്ചാണ്. ബലാകോട്ട് വ്യോമാക്രമണ സമയത്ത് കാലാവസ്ഥ മോശമായിരുന്നിട്ട് കൂടി നിശ്ചയിച്ച പ്രകാരം വ്യോമാക്രമണം നടത്താന്‍ താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് മോദി അഭിമുഖത്തില്‍ അറിയിച്ചത്. 

വ്യോമാക്രമണത്തിന് നിശ്ചയിച്ച ദിവസം പ്രതികൂല കാലാവസ്ഥ ആയിരുന്നതിനാല്‍ പാക്കിസ്ഥാന്‍ റഡാറിന് നമ്മുടെ യുദ്ധ വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് മോദി പ്രസ്താവന നടത്തിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും പ്രതിപക്ഷം ഉള്‍പ്പടെയുള്ളവര്‍ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സാങ്കേതിക വശം എന്താണെന്ന് അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? റേഡിയോ തരംഗങ്ങള്‍ പ്രത്യേക ദിശയില്‍ പ്രസരിപ്പിച്ചാണ് റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. റേഡിയോ ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് എന്നതിന്റെ ചുരുക്കപ്പേരാണ് റഡാര്‍. 

റഡാര്‍ പ്രസരിപ്പിക്കുന്ന തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ ലക്ഷ്യം വെയ്ക്കുന്ന വസ്തുവിലോ, അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പതിക്കുകയാണെങ്കില്‍ അതിനെ അപഗ്രഥിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന വസ്തുവിന്റെ തറയില്‍ നിന്നുള്ള ദൂരം, ആരവം, എണ്ണം എന്നിവയും റഡാര്‍ പരിശോധിക്കും.

അതുകൊണ്ടുതന്നെ റഡാര്‍ സാങ്കേതിക വിദ്യയെ മഴയും പ്രതികൂല കാലാവസ്ഥയും മുഖ്യമായും സ്വാധീനിക്കുന്ന ഘടകമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. റഡാര്‍ പ്രസരിപ്പിക്കുന്ന സിഗ്നലുകളെ പ്രതികൂല കാലാവസ്ഥ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. 

റേഡിയോ തരംഗങ്ങള്‍ മൂടല്‍ മഞ്ഞ് പോലുള്ളവയെ മറികടക്കാന്‍ സാധിക്കുന്നവയാണെങ്കിലും തരംഗങ്ങളില്‍ വ്യക്തതയുണ്ടാകില്ല. ശക്തമായ മഴയും കാറ്റും മൂലം ഫോണ്‍ സംഭാഷണങ്ങളെ പലപ്പോഴും ബാധിക്കാറുണ്ട്. അതുപോലെ തന്നെയാണ് റഡാറുകള്‍ക്കും സിഗ്നലുകള്‍ പ്രസരിപ്പിക്കുമെങ്കിലും വ്യക്തത കുറവായിരിക്കും. അതുപോലെ തന്നെ മഴയും വികിരണങ്ങളെ സ്വാധീനിക്കും. ഇതിലെല്ലാം ഉപരി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഈര്‍പ്പവും പ്രതിസന്ധി ഉയര്‍ത്തുന്നതാണ്. 

അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ പരാമര്‍ശം ശരിവെയ്ക്കുന്നതാണ് ശാസ്ത്രജ്ഞന്മാരുടെ പ്രസ്താവനയും. വിമാനം, കപ്പല്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന് ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങള്‍ക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.