മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു

Sunday 19 May 2019 12:12 pm IST

പാട്ന: ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന കാര്യം നിശ്ചയമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തന്റെ വിജയവും സുനിശ്ചിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

88 വയസായ അമ്മയ്ക്കൊപ്പമാണ് രവിശങ്കര്‍ പ്രസാദ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹയാണ് രവിശങ്കര്‍ പ്രസാദിന്റെ എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.