ആലുവ: നാല് പതിറ്റാണ്ടിലേറെ കാലംകൊണ്ട് നിരവധി മികച്ച വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ തപസ്യ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്. പെരുമ്പാവൂരില്‍ 85 സെന്റ് സ്ഥലത്ത് തപസ്യ പണിയുന്ന സാംസ്കാരിക നിലയത്തിനായുള്ള ധനസമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വരത്വമുള്ള കലാമൂല്യങ്ങളെ നിലനിര്‍ത്താന്‍ തപസ്യയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ കേശവസ്മൃതിയില്‍ നടന്ന ചടങ്ങില്‍ തപസ്യ ജില്ല അധ്യക്ഷന്‍ ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷനായി. തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് പി.മോഹന്‍ദാസില്‍ നിന്ന് ആദ്യനിധി ഏറ്റുവാങ്ങി. സി. രജിത്കുമാര്‍, പി.കെ. വിജയരാഘവന്, കെ. മുരളിധരന്, സാബു ശാന്തി, എം.എ. ബ്രഹ്മരാജ് ലക്ഷ്മി നാരായണന്, വി.എന്‍. സന്തോഷ് കുമാര്‍, അജിത് പി. പാനിപ്ര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: