റീപോളിങ്ങിന്റെ വെബ് കാസ്റ്റിങ് പരസ്യമാക്കില്ല

Sunday 19 May 2019 12:50 pm IST
റീപോളിങ് നടക്കുന്ന പാമ്പുരുത്തി ബൂത്ത് പരിസരത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി. ബൂത്തിന് 100 മീറ്റര്‍ അകലെ മാത്രമേ നില്‍ക്കാനാകുവെന്ന് പോലീസ്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കുന്നിരിക്ക യുപി സ്‌കൂളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് നിലനിന്നിരുന്നു.

കണ്ണൂര്‍ : കള്ളവോട്ടിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നടത്തുന്ന റീപോളിങ്ങിന്റെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ രഹസ്യമാക്കി. കാസര്‍ഗോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ ഇതോടെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. 

കണ്ണൂര്‍, കാസര്‍ഗോട് കളക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും ഇവിടത്തെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയാണ് ദൃശ്യങ്ങളെന്നും അതിനാലാണ് രഹസ്യമാക്കി വെച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ കൂടിയായ കളക്ടര്‍മാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 23-ന് നടത്തിയ വോട്ടെടുപ്പില്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ തത്സമയം വെബ്സൈറ്റില്‍ ലഭ്യമായിരുന്നു.

അതേസമയം റീപോളിങ് നടക്കുന്ന പാമ്പുരുത്തി ബൂത്ത് പരിസരത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി. ബൂത്തിന് 100 മീറ്റര്‍ അകലെ മാത്രമേ നില്‍ക്കാനാകുവെന്ന് പോലീസ്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കുന്നിരിക്ക യുപി സ്‌കൂളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് നിലനിന്നിരുന്നു. 

വോട്ടെടുപ്പ് തുടങ്ങിയതിനാല്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. മുഖം മറച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖാവരണം നീക്കി പരിശോധിക്കാനായി എല്ലാ ബൂത്തുകളിലും വനിത വനിത ഉദ്യോഗസ്ഥരുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.