സി. ദിവാകരന് ചുട്ട മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍

Sunday 19 May 2019 1:06 pm IST

തിരുവനന്തപുരം : ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനെതിരെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമര്‍ശിച്ച സി.ദിവാകരന് ചുട്ട മറുപടിയുമായി വി.എസ്.അച്യുതാന്ദന്‍. ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും. ഇതുപൊലെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തന്റെ മന്ത്രിസഭയിലിരുന്ന് സി.ദിവാകരന്‍ ചെയ്തതെന്തെല്ലാമാണെന്ന് ജനം അന്വേഷിക്കുമെന്നും വി.എസ് ഓര്‍മ്മിപ്പിക്കുന്നു. 

അന്നത്തെ മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ജനം ഓര്‍ക്കുമെന്നും മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും വി.എസ് കുറിക്കുന്നു. ഇതിനൊപ്പം ഭരണപരിഷ്‌കാര കമ്മിഷന്‍ സമ്പൂര്‍ണ പരാജയമാണെന്ന ദിവാകരന്റെ ആരോപണത്തിനും വി.എസ് മറുപടി നല്‍കുന്നു. മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും, അതിനാല്‍ തന്നെ ഒരു പരാജയമെന്ന് വിളിക്കാനാവില്ലെന്നും വി.എസ് സമര്‍ത്ഥിക്കുന്നു.

കഴിഞ്ഞ ദിവസം ഡി.സാജു അനുസ്മരണച്ചടങ്ങില്‍ സംസാരിക്കവേയാണ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ സി.പി.ഐയില്‍ നിന്നുമുള്ള മന്ത്രിമാര്‍ക്ക് നേരെ ധനമന്ത്രിയായ തോമസ് ഐസക് വിവേചനത്തോടെ പെരുമാറിയെന്ന ഗുരുതര ആരോപണം മുന്‍ മന്ത്രികൂടിയായ സി.ദിവാകരന്‍ ഉന്നയിച്ചത്. ഇത് കൂടാതെ വി.എസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്‍ സമ്ബൂര്‍ണ പരാജയമാണെന്നും സി.ദിവാകരന്‍ തുറന്നടിച്ചിരുന്നു. ഇതിനുള്ള മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.എസ് നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.