കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്‌ഫോടനം; ഒരു മരണം

Sunday 19 May 2019 3:08 pm IST

ബെംഗളരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്‌ഫോടനം. കോണ്‍ഗ്രസ് എംഎല്‍എയായ മുനിരത്‌നയുടെ രാജരാജേശ്വരി നഗറിലെ വീടിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

ഈ സമയം വഴിയരികിലൂടെ നടക്കുകയായിരുന്ന വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.