ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Sunday 19 May 2019 3:27 pm IST

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പ് കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. 

രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഹരിദാസന്‍. 

പോലീസ് ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയില്‍ തലയില്‍ അഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. പോലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.