പ്രളയം : കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നു

Sunday 19 May 2019 4:05 pm IST

മസ്‌കറ്റ് : ഒമാനില്‍ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നതായി പബ്ലിക് അതോറിട്ടി ഫോര്‍ സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ആംബുലന്‍സ്. അല്‍ ശര്‍റഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നാണ് ആറംഗ പ്രവാസി കുടുംബത്തെ കാണാതായത്. 

എന്നാല്‍ ഇവര്‍ ഏഷ്യാക്കാരെണെന്ന  വിവരം മാത്രമാണ് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത് പുറത്തുവിടുന്നത്. വെള്ളപ്പൊക്കത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുകി പോവുകയായിരുന്നു. 

കഴിഞ്ഞ ദിവസം ശനിയാഴ്ച രാത്രി ഏറെ വൈകിയും ഇവര്‍ക്കായി തെരച്ചില്‍ നടക്കിയെങ്കിലും കാഴ്ച ദുഷ്‌കരമായതോടെ തെരച്ചില്‍ അസാനിപ്പിച്ചു. തെരച്ചില്‍ ഞായറാഴ്ച വീണ്ടും പുനരാരംഭിച്ചു. പോലീസും ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.