ചന്ദ്രബാബു നായിഡുവിന്റെ നീക്കത്തില്‍ പ്രതിപക്ഷത്ത് അതൃപ്തി

Monday 20 May 2019 4:14 am IST
ആന്ധ്രയില്‍ ഇത്തവണ ടിഡിപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സാകും വലിയ കക്ഷിയാകുന്നത്. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ്സും പ്രധാന നേട്ടമുണ്ടാക്കും.

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് പരക്കംപായുന്ന ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ അതൃപ്തി. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ് നായിഡുവിന്റെ ശ്രമമെന്നാണ് വിമര്‍ശനം. നായിഡുവിന്റെ അമിതാവേശത്തെ സംശയത്തോടെയാണ് കോണ്‍ഗ്രസ്സും കാണുന്നത്. ടിഡിപിയുടെ ഇടപെടലുകള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനെയും ടിആര്‍എസ്സിനെയും അകറ്റുമെന്നും പ്രതിപക്ഷത്ത് ആശങ്കയുണ്ട്. 

ആന്ധ്രയില്‍ ഇത്തവണ ടിഡിപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സാകും വലിയ കക്ഷിയാകുന്നത്. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ്സും പ്രധാന നേട്ടമുണ്ടാക്കും. ജഗനും റാവുവും ബിജെപിയുമായി അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ നായിഡുവിന്റെ നീക്കങ്ങളുമായി സഹകരിക്കുന്നതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഭിന്നതയുണ്ട്. 

 രാഹുല്‍ ഗാന്ധി, ശരത് പവാര്‍, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളുമായി നായിഡു പലവട്ടം ചര്‍ച്ചകള്‍ നടത്തി. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സഖ്യ ചര്‍ച്ചകള്‍ക്കായി പരസ്യമായി ഓടിനടന്നത് പരാജയം സമ്മതിച്ചതിന് തുല്യമാണെന്ന വിമര്‍ശനവും പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി പദത്തിനായി പിടിവാശിയില്ലെന്ന ഗുലാം നബി ആസാദിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ്സിന് തള്ളിപ്പറയേണ്ടി വന്നിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.