കണ്ണൂർ: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്ന്ന് റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
രാത്രി 12 ഓടെയായിരുന്നു സംഭവം. ബോംബേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ചുവരുകൾക്ക് കേടുപാട് പറ്റി. ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: