വിജയം ഒരു സീറ്റില്‍ മാത്രം ഒതുങ്ങില്ല: കുമ്മനം

Monday 20 May 2019 11:32 am IST

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍  പ്രവചനങ്ങളിലെ ബിജെപി വിജയസാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബിജെപിക്ക് വിജയസാധ്യതയുണ്ട്.

ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബിജെപിയുടെ വിജയ സാധ്യതയെ അത് ബാധിക്കില്ല. ക്രോസ് വോട്ടിങ് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാത്തുന്നത്. 

ഹാട്രിക് വിജയം ലക്ഷ്യം കണ്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും കുമ്മനം എതിര്‍ സ്ഥാനാര്‍ത്ഥി ആയതോടെ തരൂരിന്റെ വിജയ സാധ്യത മങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അങ്ങോളമിങ്ങോളം കുമ്മനത്തിന് വന്‍ സ്വീകരണമാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇത് ശരിവെയ്ക്കുന്നുണ്ട്. സി. ദിവാകരനാണ് തിരുവനന്തപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.