കൊല്ലം : പള്ളിത്തോട്ടം ജങ്ഷന് സമീപം എച്ച്ആന്‍ഡ്സി വളപ്പില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നവാസ്. താരിഖ്, സിപിഎം പ്രവര്‍ത്തകരായ ഫൈസല്‍, ഫസലുദ്ദീന്‍, ഷഹനാസ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥലതെത്തിയ സിറ്റി പോലീസ് കമ്മീഷര്‍ പി.കെ. മധുവാണ് ഇരുവിഭാഗങ്ങളേയും സംഘര്‍ഷത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.
കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പള്ളിത്തോട്ടം പോലീസ് എത്തിയാണ് പരിക്കേറ്റ അഞ്ചുപേരേയും ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: