എഞ്ചിനില്‍ തീപ്പൊരി : വിമാനം അടിയന്തിരമായി ഇറക്കി

Monday 20 May 2019 1:22 pm IST

ചെന്നൈ: എന്‍ജിനില്‍ തീപ്പൊരി കണ്ടെത്തിയതിനെ തുടര്‍ന്നു തിരുച്ചിറപ്പള്ളിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള സ്വകാര്യ വിമാനം അടിയന്തരമായി ചെന്നൈ വിമാനത്താവളത്തിലിറക്കി. സ്‌കൂട്ട് എയര്‍വേയ്സിന്റെ ടിആര്‍ 567 വിമാനമാണ് ചെന്നൈയില്‍ ഇറക്കിയത്. 

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമായ 170 പേരും സുരക്ഷിതരാണ്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സാങ്കേതിക വിദഗ്ധര്‍ വിമാനം പരിശോധിക്കുകയാണ്.

പ്രശ്നങ്ങള്‍ പരിഹരിച്ച് തിങ്കളാഴ്ച വൈകുന്നേരം തന്നെ വിമാനം സിംഗപ്പൂരിലേക്ക് തിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തീപ്പൊരി ശ്രദ്ധയില്‍പ്പെട്ട ഉടനെ അടിയന്തര ലാന്‍ഡിങ്ങിനായി പൈലറ്റുമാര്‍ ചെന്നൈ വിമാനത്താവളവുമായി ബന്ധപ്പെടുകയായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.