ന്യൂയോര്‍ക്കിലേക്കുള്ള സര്‍വ്വീസ് എയര്‍ ഇന്ത്യ നിര്‍ത്തുന്നു

Monday 20 May 2019 3:49 pm IST

ന്യൂദല്‍ഹി : യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്കുള്ള സര്‍വ്വീസ് എയര്‍ ഇന്ത്യ നിര്‍ത്തുന്നു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്കുള്ള സര്‍വ്വീസാണ് അവസാനിപ്പിക്കുന്നത്. 

2018 ഡിസംബറിലാണ് മുംബൈ- ന്യൂയോര്‍ക്ക് സര്‍വ്വീസ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. ഇതാണ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവസാനിപ്പിക്കാന്‍ പോകുന്നത്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ന്യൂയോര്‍ക്കിലേക്ക് നടത്തി വന്നിരുന്നത്. 

ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതോടെ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ജൂണില്‍ സര്‍വ്വീസ് പുനരാരംഭിക്കാനിരിക്കേയാണ് നിര്‍ത്തുന്നതായി അറിയിപ്പ് വരുന്നത്. എന്നാല്‍ നെവാക്കിലേക്കുള്ള സര്‍വ്വീസിനെ ഇത് ബാധിക്കില്ല, തുടര്‍ന്നും ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.