പറവൂര്‍: കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കൊട്ടരത്തിനാണ് തീ പിടിച്ചു. കൊട്ടാരത്തിന്റെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കൊട്ടാരത്തില്‍ നിന്ന് പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്നിശമന സേനയേയും പോലീസിനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തീ നിയന്ത്രണവിധേയമാക്കി. തീരുവിതാംകൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് നവീകരിക്കുന്നതിനാല്‍ ഇവിടെ ഉണ്ടായിരുന്ന പഴയ ഓഫീസ് ഫയലുകള്‍ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ നല്ലൊരു ഭാഗവും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: