ആലുവ: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. അറക്കപ്പടി വലിയകുളം സ്വദേശികളായ നവനീത് (പാണ്ടി രാജു 22), രാഹുല്‍ (അന്തകാരം ബാബു 21) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 102 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികളും എക്സൈസിന് ലഭിച്ചു.
സാഹസികമായാണ് ഇരുവരേയും പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവരുടെ തലവനായ സ്നിപ്പര്‍ ഷേക്ക് എന്ന മുഹമ്മദ് സിദ്ദിഖ് എന്നയാളെ 120 നൈട്രോസെഫാം മയക്ക് ഗുളികകളുമായി കസ്റ്റഡിയിലെടുത്തിരുന്നു.
സ്നിപ്പര്‍ ഷേക്കിന്റെ നിര്‍ദ്ദേശ പ്രകാരം മയക്ക് മരുന്ന് സേലം, പുതുച്ചേരി എന്നിവിടങ്ങളില്‍ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തി വന്നിരുന്നത് ഇവരാണെന്ന് എക്സൈസ് പറഞ്ഞു. ഇരുവരേയും ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: