സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

Monday 20 May 2019 5:02 pm IST

കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കി. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ ഭീഷണിപ്പെടുത്തി മര്‍ദിച്ചതിനെ തുടര്‍ന്ന് ആറാം പ്രതിയായ മനുവിന്റേയും, പതിമ്മൂന്നാം പ്രതിയായ ഷിനുവിന്റേയുമാണ് ജാമ്യം റദ്ദാക്കിയത്. സംഭവത്തില്‍ പുനലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

തട്ടിക്കൊണ്ട് പോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളായ മനുവിനും, ഷിനുവിനുമെതിരെ കെവിന്‍ വധക്കേസില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെവിന്‍ വധക്കേസില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി അന്വേഷണ സംഘത്തിന് നല്‍കിയ സാക്ഷിയാണ് പുനലൂര്‍ സ്വദേശി രാജേഷ്. കേസിലെ എട്ട് പ്രതികളുടെ അടുത്ത സുഹൃത്താണ് രാജേഷ്.

തിങ്കളാഴ്ച കേസ് വിചാരണയ്ക്ക് പരിഗണിക്കവേ ആറ് സാക്ഷികളെ വിസ്തരിച്ചത്. കൂടാതെ കെവിന്റെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പരിശോധന ഉള്‍പ്പടെയുള്ളവയും കോടതിയില്‍ ഹാജരാക്കി. തഹസില്‍ദാരാണ്  കോടതിയില്‍ ഹാജരായി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.