കള്ളപ്പണ നിയമം: മുന്‍കാല പ്രാബല്യം തേടി കേന്ദ്രം

Monday 20 May 2019 6:08 pm IST

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കള്ളപ്പണ വിരുദ്ധ നിയമത്തിന് മുന്‍കാല  പ്രാബല്യം തേടി കേന്ദ്രം സുപ്രീംകോടതിയില്‍.  2016 ഏപ്രില്‍ ഒന്നിനു മുന്‍പ് ഇതിനു ്രപാബല്യമില്ലെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ വിധി നിലവിലുള്ള അനവധി കേസുകളില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 

കേസില്‍ ഇന്ന് വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട െബഞ്ച് അറിയിച്ചു. കള്ളപ്പണ നിയമ പ്രകാരം അഭിഭാഷകനായ  ഗൗതം ഖൈത്താനെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് കേന്ദ്രത്തെയും ആദായനികുതി വകുപ്പിനെയും തടഞ്ഞ മെയ് 16ലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. 

അഗസ്ത ഹെലിക്കോപ്ടര്‍ അഴിമതിക്കേസിലെ പ്രതിയായ ഖൈത്താന്‍  ഇതുവഴി ലഭിച്ച 6000 കോടി രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചെന്നാണ് കേസ്. നിയമം 2016  ഏപ്രില്‍ ഒന്നിന് പകരം 2015 ജൂലൈ ഒന്നിന്  നിലവില്‍ വരുമെന്ന കേന്ദ്ര വിജ്ഞാപനം  തെറ്റാണെന്നാണ് ഖൈത്താന്റെ വാദം. പാര്‍ലമെന്റ് പാസാക്കിയ തീയതി 2016 ഏപ്രില്‍ ഒന്നാണെന്നും അതിനു മുന്‍പുള്ളവരെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പറ്റില്ലെന്നും അദ്ദേഹം വാദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.