താജ്ക്കിസ്ഥാനിലെ ജയിലില്‍ ഐഎസ് കലാപം: മരണം 32

Monday 20 May 2019 6:21 pm IST

ദുഷാംബേ: താജ്ക്കിസ്ഥാനിലെ അതീവ സുരക്ഷാ സൗകര്യങ്ങളുള്ള ജയിലില്‍ ഐഎസ് അനുകൂലികളുടെ കലാപം. മൂന്ന് ജീവനക്കാരും 29 തടവുകാരുമുള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടു.തടവില്‍ കഴിയുന്ന ഐഎസ് ഭീകരരാണ് കഴിഞ്ഞ ദിവസം അക്രമമഴിച്ചുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

വാക്ക്ദട്ട് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ ഞായറാഴ്ചയാണ് സംഭവം. തടവില്‍ കഴിഞ്ഞിരുന്ന ഐഎസ് ഭീകരര്‍ കൈവശമിരുന്ന ആയുധങ്ങളുപയോഗിച്ച് അഞ്ച് സഹതടവുകാരെയും മൂന്ന് ജയില്‍ ജീവനക്കാരെയും കൊന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 ഭീകരരെ വധിച്ചു, മറ്റുള്ളവരെ തടവിലാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.