യുദ്ധത്തിനു വന്നാല്‍ ഇറാന്റെ അന്ത്യം: ട്രംപ്

Monday 20 May 2019 6:35 pm IST

വാഷിങ്ടണ്‍: അമേരിക്കയോട് യുദ്ധത്തിനു വന്നാല്‍ അത് ഇറാന്റെ അന്ത്യം കുറിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങളോട് യുദ്ധം ചെയ്താല്‍ അത് ഔദ്യോഗികമായി തന്നെ ഇറാന്റെ നാശമാകും. ഇനി  മേലാല്‍ നിങ്ങള്‍  ഞങ്ങളെ ഭീഷണിപ്പെടുത്തരുത്, ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 

ഇറാനും സൗദിയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വീറ്റ്. കഴിഞ്ഞാഴ്ച സൗദിയുടെ എണ്ണക്കപ്പലുകളും എണ്ണക്കമ്പനിയില്‍ നിന്നുള്ള പൈപ്പുകളും ആക്രമിച്ചിരുന്നു. ഇതിനു പിന്നില്‍ ഇറാനാണെന്നാണ് സൗദിയും അമേരിക്കയും പറയുന്നത്. എന്നാല്‍, ഇറാന്‍ നിഷേധിച്ചു. അമേരിക്ക മേഖലയില്‍ യുദ്ധാശങ്ക പടര്‍ത്തുന്നെന്ന് ഇറാന്‍ ആരോപിക്കുന്നു.

സൗദിയുടെ പേരില്‍ അമേരിക്കയും മറ്റും നിലപാട് മുറുക്കുന്നതോടെ ഗള്‍ഫ് വീണ്ടും യുദ്ധഭീതിയിലാണ്. നിത്യേന ആശങ്ക പരത്തുന്ന പ്രസ്താവനകളും അവകാശവാദങ്ങളും കൂടിയാകുന്നേതോടെ ഗള്‍ഫിലെ ഭീതി വല്ലാത്ത അവസ്ഥയിലെത്തി. ഗള്‍ഫ് മേഖലയില്‍  അമേരിക്ക വിമാനവാഹികളും യദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും വിന്യസിച്ചു.   ഇത് കണക്കിലെടുത്ത് ഇറാനും സൈന്യത്തെ വിന്യസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.