ജാനുദ്വന്ദ്വമിഭേന്ദ്രകുംഭസുഷമാ
ചോരം ച ജംഘായുഗം
ചേതോജന്മനിഷംഗസൗരഭഹരം
വൃത്തം ച നാത്യായതം
മഞ്്ജീരം ച മനോഭിരാമനിനദം
രത്നപ്രഭാഭാസുരം
കൂര്മ്മാഭം പ്രപദം ച ദേവികലയേ
മുക്തിസ്ഥലസ്ഥേ ശിവേ!
ആനയുടെ മസ്തകത്തിന്റെ ഭംഗിക്കു ക്ഷീണം വരുന്ന കാല്‍മുട്ടുകളേയും, പുഷ്പശരന്റെ ബാണങ്ങള്ക്കിരിപ്പിടമായ ആവനാഴിയുടെ സൗരഭ്യത്തെ ഹനിക്കുന്ന ഭംഗിയേറിയ ജംഘകളേയും, മനോഭിരാമശബ്ദങ്ങളെ പുറപ്പെടുവിക്കുന്ന രത്നപ്രഭകൊണ്ട് ഭാസുരമായ കാല്ച്ചിലമ്പിനേയും കൂര്മ്മാഭമായ പ്രപദത്തേയും ഞാന്‍ നമസ്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: