കൊല്ലം : കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ രണ്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആണ് ഉണ്ടാവുക . ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും. കുണ്ടറ ,ഇരവിപുരം ,ചാത്തന്നൂര്‍ നിയമസഭാമണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ ബോയ്സ് സ്കൂളില്‍ അത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലും കൊല്ലം, ചവറ, ചടയമംഗലം ,പുനലൂര്‍ നിയമസഭാമണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ സെന്റ് അലോഷ്യസ് സ്കൂളില്‍ അതത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലും നടക്കു .
സര്‍വീസ്, പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ സെന്റ് അലോഷ്യസ് സ്കൂളില്‍ റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആണ് എണ്ണുക കൃത്യം എട്ടുമണിക്കുതന്നെ സര്‍വീസ് വോട്ടുകള്‍ എണ്ണുന്ന നടപടികള്‍ തുടങ്ങും .ഓരോ സര്‍വീസ് വോട്ടും ക്യു ആര് കോഡ് സ്കാന്‍ ചെയ്തു എണ്ണുന്നതിന് സജ്ജമാക്കിയ ശേഷം പോസ്റ്റല്‍ വോട്ടുകളുമായി ഇടകലര്‍ത്തിയാണ് എണ്ണുക. കൃത്യം എട്ടിനു തന്നെ സ്ട്രോങ് റൂം തുറന്നു 8 30 ന് തന്നെ മെഷീനിലെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും.
പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിയ ശേഷമേ അവസാന റൗണ്ടിലെ മെഷീന് വോട്ടുകള്‍ എണ്ണുകയുള്ളൂ. വോട്ടെണ്ണലിനായി ഓരോ നിയമസഭാ മണ്ഡലത്തിലും 14 ടേബിളുകള്‍ സജ്ജീകരിക്കും .ഓരോ മണ്ഡലത്തിലും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും .ഇതിനായി പ്രത്യേകം ടേബിള്‍ ഒരുക്കിയിട്ടുണ്ട്. സ്ലിപ്പുകള്‍ അവസാനം ഓരോ ബൂത്തുകളിലും ഒന്നിന് പിറകെ ഒന്നായി ആണ് എണ്ണുക. വോട്ടെണ്ണല്‍ ഹാളിലും പരിസരത്തും മൊബൈല്‍ഫോണ്‍ നിരോധിച്ചിട്ടുണ്ട് . ആദ്യഫലങ്ങള്‍ 8. 45 തന്നെ അറിയാന്‍ കഴിയും പക്ഷേ ഫലപ്രഖ്യാപനം വൈകും എന്നാണ് സൂചന. വിവിപാറ്റ് സ്ലിപ്പുകളും എണ്ണുന്നത് മൂലമാണിത് .
ഓരോ ടേബിളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ ,കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉണ്ടാകും. കൂടാതെ ഹാളില്‍ ഒബ്സര്‍വര്‍മാരും ഉണ്ടാകും .കൗണ്ടിംഗ് ഏജന്റുമാര്‍ക്കായി പ്രത്യേകം സ്ഥലം ഒരുക്കും.വോട്ടെണ്ണല്‍ പൂര്‍ണ്ണമായ ശേഷം മെഷീനുകള്‍ കരിക്കോടുള്ള ജില്ലാ ഇലക്ഷന് ഗോഡൗണില്‍ കര്‍ശന സുരക്ഷയോടെ സൂക്ഷിക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: