എഫ്എംഎസ്സിഐ സ്പ്രിന്റ് ചാമ്പ്യന്‍ഷിപ്പ്; അദ്നാന്‍ അഹമ്മദ് മുന്നില്‍

Tuesday 21 May 2019 6:04 am IST

കൊച്ചി: മോട്ടോര്‍ബൈക്ക് റൈഡേഴ്സിനായുള്ള എഫ്എംഎസ്സിഐ ദേശീയ റാലി സ്പ്രിന്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ മംഗളൂരുവിന്റെ അദ്നാന്‍ അഹമ്മദിന്റെ മുന്നേറ്റം. ആദ്യ റൗണ്ടിലെ രണ്ടു വിഭാഗത്തില്‍ അദ്നാന്‍ വിജയിച്ചു.  അദ്നാന്‍ ഗ്രൂപ്പ് ബി 131 സിസി-165 സിസി വിഭാഗത്തില്‍ ഏറ്റവും മികച്ച സമയം (06:34.00) കുറിച്ചാണ് ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബി 166സിസി-260 സിസി വിഭാഗത്തില്‍ 06:33.00 സമയത്തില്‍ ഫിനിഷ് ചെയ്തും. 

ബെംഗളൂരുവിന്റെ യുവകുമാര്‍ ഇരുവിഭാഗത്തിലും രണ്ടാമനായി. ഗ്രൂപ്പ് ബി 131 സിസി-165 വിഭാഗത്തില്‍ സാമുവല്‍ ജേക്കബും ഗ്രൂപ്പ് ബി 166സിസി-260 കാറ്റഗറിയില്‍ വിനയ് പ്രസാദും മൂന്നാമതായി.  800 സിസി വരെയുള്ള ഗ്രൂപ്പ് എ വിഭാഗത്തില്‍ ജീവന്‍ ഗൗതാലിക്കാണ് (06:49) ഒന്നാം സ്ഥാനം. 261 സിസി-400സിസി ഗ്രൂപ്പ് ബിയില്‍ സുധീപ് കോട്ടാരിയും വിജയിച്ചു. ഫിനിഷിങ് സമയം 07:38 മിനുറ്റ്.  ടി20 മാതൃകയില്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന ബൈക്ക് റാലി ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത റൗണ്ട് മത്സരം ചെന്നൈയില്‍ നടക്കും. ആകെ ആറ് റൗണ്ട് മത്സരങ്ങളാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.