ഐഎസ് ഭീകരന്റെ വരവ്; കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

Monday 20 May 2019 10:21 pm IST
ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കേരള ബന്ധം ലങ്കന്‍ സേന സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ഇന്റലിജന്‍സും എന്‍ഐഎയും ഫോര്‍ട്ട് കൊച്ചി, കോവളം, വര്‍ക്കല എന്നിവിടങ്ങളിലെ ഹോംസ്‌റ്റേകളില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കര നാവിക വ്യോമ സേനകളുടെ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറുകയും ചെയ്തു.

കൊച്ചി:  ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്‌റാം ഹാഷിം കേരളം സന്ദര്‍ശിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപക റെയ്ഡുമായി എന്‍ഐഎ. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോംസ്‌റ്റേകളിലും, ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്ന പ്രദേശങ്ങളിലുമാണ് റെയ്ഡുകള്‍ നടന്നത്. 

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, എറണാകുളത്ത് പെരുമ്പാവൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കേരള ബന്ധം ലങ്കന്‍ സേന സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ഇന്റലിജന്‍സും എന്‍ഐഎയും ഫോര്‍ട്ട് കൊച്ചി, കോവളം, വര്‍ക്കല എന്നിവിടങ്ങളിലെ ഹോംസ്‌റ്റേകളില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കര നാവിക വ്യോമ സേനകളുടെ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറുകയും ചെയ്തു.

എന്‍ഐഎ നിരീക്ഷണത്തിലുള്ളവരെ വിവിധ ഘട്ടങ്ങളായി കൊച്ചിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ മൂന്ന് പേരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ ചിലര്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഇവര്‍ താമസത്തിനായി തെരഞ്ഞെടുത്തത് ഹോംസ്‌റ്റേകളെയാണ്. സഹ്‌റാന്‍ ഹാഷിം 2016 ന് ശേഷം രണ്ട് തവണയാണ് കേരളം സന്ദര്‍ശിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.