തിരുവനന്തപുരത്ത് വൻ തീപിടിത്തം

Tuesday 21 May 2019 10:17 am IST

തിരുവനന്തപുരം: കിഴക്കേകോട്ടയ്ക്ക് സമീപം ചെല്ലം അബ്രലാ മാർട്ടിൽ വൻ തീപിടിത്തം. കട പൂർണമായും കത്തി നശിച്ചു. ഫയർ ഫോഴ്സിന്റെ മുപ്പതോളം യൂണിറ്റുകളും തിരുവനന്തപുരം എയർപോർട്ടിന്റെ ഫയർ യൂണിറ്റും  എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്കുൾ തുറക്കുന്നതോടനുബന്ധിച്ച് സ്കൂൾ ബാഗുകളും കുടകളും കടയിൽ വൻ തോതിൽ സൂക്ഷിച്ചിരുന്നു. 

രാവിലെ 9.45 ഓട് കൂടിയാണ് തിപീടിത്തം ശ്രദ്ധയില്‍ പെടുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കിഴക്കേകോട്ട വ്യാപാര സമുച്ചയം, ചാല മാര്‍ക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവയ്ക്ക് സമീപത്തായി തീപിടിത്തമുണ്ടായത് ഏറെ ആശങ്കയുളവാക്കി.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സാധിക്കാത്തത് രക്ഷാ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കി. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചെങ്കല്‍ചൂള യൂണിറ്റിലെ ഫയര്‍മാനായ സന്തോഷിനാണ് പരിക്കേറ്റത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എംഎല്‍എ, സി. ദിവാകരന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.