രാജീവ് ഗാന്ധിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മോദി

Tuesday 21 May 2019 10:42 am IST

ന്യൂദല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാമത് ഓര്‍മ്മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവപും രാജീവ് ഗാന്ധിയെ അടക്കം ചെയ്ത വീര്‍ ഭൂമിയിലെത്തി പ്രാര്‍ത്ഥന നടത്തി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയ നിരവധി കോണ്‍ഗ്രസ് നേതാക്കളും വീര്‍ ഭൂമിയില്‍ എത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൊല്‍ക്കത്ത മുഖ്യമന്ത്രിയുമായ മത ബാനര്‍ജിയും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

1991ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍ടിടിഇ ഭീകരരാണ് രാജീവ് ഗാന്ധിയെ വധിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.