ഉത്തരക്കടലാസ് ചിതലരിച്ചു, പിഎസ്‌സി പരീക്ഷ വീണ്ടും നടത്തും

Tuesday 21 May 2019 10:53 am IST

തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനം. എക്സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് പരീക്ഷ വീണ്ടും നടത്തുന്നത്. 

ഒന്നര വര്‍ഷം മുന്‍പ് നടന്ന  പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പിഎസ്‌സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലം ചിതലരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ പരീക്ഷാ തിയതി പിന്നീട് തീരുമാനിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.