സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആദ്യമായി നടത്തിയത് 2016ലെന്ന് സ്ഥിരീകരണം

Tuesday 21 May 2019 11:39 am IST

ഉദ്ധംപൂര്‍: ഇന്ത്യ ആദ്യമായി സര്‍ജിക്കല്‍ നടത്തിയത് സെപ്തംബര്‍ 2016ന് എന്‍ഡിഎ ഭരണകാലത്താണെന്ന സ്ഥിരീകരണവുമായി ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡിലെ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്. യുപിഎ ഭരണകാലത്ത് ആറ് സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമപ്രകാരവും ഒരാള്‍ ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണെന്ന് ചോദ്യം ഉന്നയിച്ചിരുന്നു. 2016 സെപ്തംബറിലാണ് രാജ്യത്തെ ആദ്യ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് നടന്നതെന്നാണ് ഇതിന് ഡിജിഎംഒ മറുപടി നല്‍കിയത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് പറയുന്നു എന്നതിനെ കുറിച്ച് താന്‍ മറുപടി പറയേണ്ട ആവശ്യമില്ല. സര്‍ക്കാരിന്റെ പക്കല്‍ അതിനുള്ള മറുപടിയുണ്ടാകുമെന്നും ലെഫറ്റനന്റ് ജനറല്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ 86 ഭീകരരെ സൈന്യം വധിക്കുകയും, 20 ഭീകരെ അറസ്റ്റും ചെയ്തിട്ടുണ്ട്. മാത്രമല്ല നിരവധി യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പാത ഉപേക്ഷിച്ച് തിരികെ വരാന്‍ തയാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബലാകോട്ടിലെ ഭീകര ക്യാമ്പുകളില്‍ വ്യോമസേന നടത്തിയ ആക്രമണം വലിയ നേട്ടമാണെന്നും ജനറല്‍ സിങ് കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ബലാകോട്ടില്‍ സേന വ്യോമാക്രമണം നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.