തെരഞ്ഞെടുപ്പ് നടത്തിയത് മികച്ച രീതിയില്‍;പ്രണബ് മുഖര്‍ജി

Tuesday 21 May 2019 12:21 pm IST

ന്യൂദല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് നടത്തിയതെന്ന് ഇലക്ഷന്‍ കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നമ്മുടെ ഭരണഘടന സ്ഥാപനങ്ങളെല്ലാം രാജ്യത്തെ മികച്ച രീതിയിലാണ് സേവിക്കുന്നത്. സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വരെയുള്ളവര്‍ നന്നായിട്ടാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.

ദല്‍ഹിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേയാണ് പ്രണബ് മുഖര്‍ജി ഈക്കാര്യം വെളിപ്പെടുത്തിയത്. ഭരണ നിര്‍വഹണ സമിതിയാണ് എല്ലാവരേയും നിയമിക്കുന്നത്. അവര്‍ അവരുടെ ജോലി നല്ല രീതിയില്‍ ചെയ്യുന്നുണ്ട്. അവരെ അനാവശ്യമായി വിമര്‍ശിക്കേണ്ടതില്ല.

വളരെ കൃത്യതയോടെയുള്ള തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹില്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കൂടാതെ കമ്മീഷന്‍ പക്ഷപാതം കാണിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രണബ് മുഖര്‍ജി കമ്മീഷനെ പ്രശംസിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.