എടയ്ക്കാട്ടുവയല്‍: ബാങ്കിങ് രംഗത്തെ എല്ലാ ആധുനിക സേവനങ്ങളും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നല്കുന്ന ലീഡ് ബാങ്കായി കേരള ബാങ്ക് രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. എടയ്ക്കാട്ടുവയല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് ഓഫീസ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സേവന രംഗത്ത് പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കുകളും ഉയരും. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ഉള്‍പ്പെടെ യുവജനത ആഗ്രഹിക്കുന്ന ആധുനിക സേവനങ്ങള്‍ സഹകരണ മേഖലയില്‍ ലഭ്യമാക്കും. ഭാവിയില്‍ കൂടുതല്‍ പേരെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പരിഷ്കരണങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്റര്‍ അധ്യക്ഷയായി. അബ്ദുള്‍ ഗഫാര്‍, എ.പി. സുഭാഷ്, രാജീവ് ശ്രീധരന്, ആശ അച്ചുതന്, എടയ്ക്കാട്ടുവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.പി. പ്രബീഷ്, സെക്രട്ടറി കെ.എ. ജയരാജ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: