കാലടി: തിരുവൈരാണികുളം മഹാദേവക്ഷേത്രത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്ദ്ധ കുടുംബത്തിലെ 12 നിര്‍ദ്ധന യുവതികളുടെ വിവാഹം ക്ഷേത്രസന്നിധിയില്‍ നടത്തി.
മേല്‍ശാന്തി നാരായണന് നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര മാനേജര്‍ എം.കെ. കലാധരന്‍, അസി. മാനേജര്‍ എം.വി. സുരേഷ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന അനുമോദന യോഗത്തില്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന് നമ്പൂതിരിപ്പാട് അധ്യക്ഷനായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
മുന്‍ എംഎല്‍എ പി. രാജു, ജിസിഡിഎ. ചെയര്മാന് വി. സലിം, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ വര്‍ഗീസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്തംഗം സാജിത ബീരാസ്, ഫാ. ജോയ് പ്ലായ്ക്കല്‍, ക്ഷേത്രം സെക്രട്ടറി രാതുല്‍ റാം, മംഗല്യം 2019 കണ്‍വീനര്‍ പി. ശിവശങ്കരന് സംസാരിച്ചു.
ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍, ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു. ക്ഷേത്ര ട്രസ്റ്റിന്റെ മംഗല്യം സമൂഹ വിവാഹ പദ്ധതിയിലൂടെ ഏഴു വര്‍ഷം കൊണ്ട് 88 യുവതികള്‍ക്കാണ് മംഗല്യസൗഭാഗ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: