കൊച്ചി: ഭീകരതക്കെതിരെ മനുഷ്യ മനഃസാക്ഷിയുണര്ത്താന് ജനാധിപത്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപടി ഗാന്ധിസ്ക്വയറില്‍ ഭീകരതക്കെതിരെ മാനവികത എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളം ഇന്ന് ഡൈനാമിറ്റിന്റെ മുകളില്‍ ആണെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത് കൊണ്ട് മുന്‍ ഡിജിപി എം.ജി. എ. രാമന് പറഞ്ഞു.
ഭീകരര്‍ക്കെതിരെ നാവനക്കാന്‍ സാംസ്കാരിക നായകന്മാര്ക്ക് ഭയമാണെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. കേരളത്തിന്റെ തീവ്രവാദ ബന്ധം 2006ല്‍ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഫോര്‍സിത്തിന്റെ ദി അഫ്ഗാന് എന്ന നോവലില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച സാഹിത്യകാരന് കെ.എല്‍. മോഹനവര്‍മ്മ പറഞ്ഞു. ഫാദര്‍ എ. അടപ്പൂരിന്റെ ഭീകരവിരുദ്ധ സന്ദേശം അഡ്വ. നോബിള്‍മാത്യു വായിച്ചു. ഗാന രചയിതാവ് ഐ.എസ്. കുണ്ടൂര്‍ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ജസ്റ്റീസ് എം. രാമചന്ദ്രന് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ഇ.എന്‍. നന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. എ.എന്‍. രാധാകൃഷ്ണന്, എഴുത്ത് പത്രാധിപര്‍ ഫാ. റോയ്, മുന്‍ ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, കെ.വി.എസ്. ഹരിദാസ്, ടി.ജി. മോഹന്‍ദാസ്, പി. രാമചന്ദ്രന്, അഡ്വ. കെ.വി. സാബു ,ആര്.വി. ബാബു, ഡോ. ടി.എന്‍. വിശ്വംഭരന്, എന്‍.ഡി. പ്രേമചന്ദ്രന്, അഹമ്മദ് കബീര്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, സുരേഷ് വൈദ്യന്, കമാണ്ടര്‍ മോഹനന്‍പിള്ള, എസ്. സുധീര്‍, പി. കെ. ബാഹുലേയന്, വാമലോചനന്‍, കുരുവിള മാത്യൂസ്, ക്യാപ്റ്റന്‍ സുന്ദരം, എന്‍. ആര് സുധാകരന്, എസ്.ആര്.കെ. പ്രതാപന്, ടി.പി. സിന്ധുമോള്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ അഡ്വ. വിജയകുമാര്‍, അഡ്വ. അനില്‍കുമാര്‍ ,കെ. എന്‍. വകുമാര്, ഷിബുആന്റണി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: