പെരിയ ഇരട്ടക്കൊലപാതകം എങ്ങിനെ വ്യക്തി വൈരാഗ്യമായെന്ന് കോടതി

Tuesday 21 May 2019 4:19 pm IST

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് എഫ്‌ഐആറില്‍ പറഞ്ഞ ശേഷം പിന്നെയെങ്ങനെ കൊലപാതകം വ്യക്തി വൈരാഗ്യമായെന്ന് ഹൈക്കോടതി. പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.

കൊലപാതകത്തിന് ദൃക്‌സാക്ഷി ഇല്ലെന്ന സാഹചര്യത്തില്‍ എന്തു കൊണ്ട് കാറില്‍ നിന്നും ഫിംഗര്‍ പ്രിന്റ്് എടുത്തില്ലെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അതേസമയം കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് പ്രതികള്‍ കൊലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചെന്ന് ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതിക്ക് എതിരായി തെളിവുകള്‍ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹര്‍ജിക്കാരന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ജാമ്യപേക്ഷയുടെ ഭാഗമായി കേസ് ഡയറിയും ഹൈക്കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഡയറി ചേംബറില്‍ പരിശോധിക്കാമെന്നാണ് ജഡ്ജി ഇതിന് മറുപടി നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.