കള്ളപ്പണ നിരോധന നിയമം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Tuesday 21 May 2019 5:59 pm IST

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ നടപ്പാക്കിയ കള്ളപ്പണ നിരോധന നിയമത്തിന് മുന്‍കാല പ്രാബല്യം അനുവദിക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. 2015 ജൂലൈ മുതല്‍ നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കുന്നതിനെയാണ് ദല്‍ഹി ഹൈക്കോടതി തടഞ്ഞത്.

ഈ നിയമപ്രകാരം അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ 6000 കോടി രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച അഭിഭാഷകന്‍ ഗൗതം ഖൈത്താറിനെതിരെ നടപടിയെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.