പ്രതിപക്ഷത്തോട് ചേതന്‍ ഭഗത്; മോദിയെ വെറുക്കുന്നത് അവസാനിപ്പിച്ച് സ്വയം നന്നാകൂ

Tuesday 21 May 2019 6:22 pm IST

പാട്‌ന: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍  മോദിയ വെറുക്കുന്നത് മാറ്റിവച്ച് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്വയം നന്നാകാന്‍ പ്രതിപക്ഷത്തെ ഉപദേശിച്ച് എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ പ്രതിപക്ഷം വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി രംഗത്തെയതിന് പിന്നാലെയാണ്  ഭഗത്തിന്റെ ട്വീറ്റ്. 

എക്‌സിറ്റ് പോള്‍ ഫലം സത്യമായാല്‍  പ്രതിപക്ഷം കുറ്റപ്പെടുത്താന്‍ സാധ്യതയുള്ള കാര്യങ്ങളും ട്വീറ്റിലുണ്ട്. വോട്ടിങ് മെഷീനുകള്‍, വോട്ടര്‍മാരുടെ അറിവില്ലായ്മ,  സ്വയം കുറ്റപ്പെടുത്തല്‍ എല്ലാം പറഞ്ഞാകും  മോദിയെ വെറുക്കുന്നവരും പ്രതിപക്ഷവും രംഗത്തെത്തുക. 57 ശതമാനം ഇവിഎമ്മിനെ കുറ്റപ്പെടുത്തും.

ബാക്കി 32 ശതമാനം പേര്‍  മറ്റു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാകും തെരഞ്ഞെടുപ്പ് ഫലത്തെ നേരിടുക. ലോകത്തെ വെറുക്കുന്ന ബുദ്ധിജീവികള്‍ക്ക് ജനങ്ങളുടെ ഇഷ്ടത്തിനെതിരെ പൊരുതാനാകില്ലെന്ന് മറ്റൊരു ട്വീറ്റിലും പറയുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉപദേശം നല്‍കിയുള്ള ഭഗത്തിന്റെ ട്വീറ്റ് നിരവധിപേര്‍ റീ ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.