അരുണാചലില്‍ എംഎല്‍എയും മകനുമടക്കം 11 പേരെ ഭീകരര്‍ വെടിവച്ചുകൊന്നു

Tuesday 21 May 2019 6:47 pm IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തിറാപ് ജില്ലയില്‍ നാഗാഭീകരാക്രമണം. എംഎല്‍എയും മകനും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ഖോന്‍സാ പശ്ചിമ നിയമസഭാ മണ്ഡലത്തിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ തിറോങ് അബോയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. 

അസമില്‍ നിന്നു ഖോന്‍സയിലേക്കുള്ള യാത്രയ്ക്കിടെയാണ് എന്‍എസ്‌സിഎന്‍ (ഐഎം) ഭീകരര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. തിറാപ് ജില്ലയിലെ ബോഗ്പാനി വില്ലേജിന് സമീപമാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ആക്രമണത്തില്‍ അപലപിച്ച എന്‍പിപി പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കൊണാര്‍ഡ് കെ. സാങ്മ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇടപെടല്‍ ആവശ്യപ്പെട്ടു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.