മയക്കുമരുന്നുമായി പാക് ബോട്ട് പിടിയില്‍

Tuesday 21 May 2019 6:56 pm IST

അഹമ്മദാബാദ്:  മയക്കുമരുന്നുമായി പാക് മല്‍സ്യബന്ധന ബോട്ട് തീരരക്ഷാ സേന പിടിച്ചെടുത്തു. ഇതിലുണ്ടായിരുന്ന ആറു പേര്‍ അറസ്റ്റില്‍. ബോട്ടില്‍ നിന്ന് 194 പാക്കറ്റ് ലഹരിവസ്തുകളും പിടച്ചെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് തീരരക്ഷാ സേന ബോട്ട് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം പാക് ബോട്ടില്‍ നിന്ന് 100 കിലോ ഹെറോയിന്‍ പിടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.