അപകീര്‍ത്തി ; തോമസ് ഐസക്കിനെതിരെ ശ്രീധരന്‍ പിള്ള കേസ് നല്‍കി

Tuesday 21 May 2019 7:17 pm IST

തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്    വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിയമനടപടി സ്വീകരിച്ചു. പത്ത് കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും  പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജോസഫ് തോമസ്  മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷപദം കേരള വികസനം അട്ടമറിക്കാനുള്ള സുവര്‍ണ്ണാവസരമാണെന്നും വികസനം അട്ടിമറിച്ച അദ്ദേഹത്തെ പൊതു ശത്രുവമായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്നുമാണ്  തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഐസക്കിന്റെ പ്രസ്താവനയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 

സോഷ്യല്‍ മീഡയക്ക് നിയമത്തിന്റെ മുന്നില്‍ പ്രത്യേക പരിഗണന ഇല്ല. പൊതുപ്രവര്‍ത്തകരെ എന്തു ചെയ്യാം  എങ്ങനെയും വേട്ടയാടാം എന്ന രീതിക്ക് മാറ്റം വേണം. അതിനാലാണ് നിയമനടപടി സ്വീകരിച്ചത്. നഷ്ടപരിഹാരതുക ശബരിമല വിഷയത്തില്‍ വേട്ടയാടി ഇന്നും വേദന അനുഭവിക്കുന്നവര്‍ക്ക് നല്‍കും. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മുഖേന അപകീര്‍ത്തിപ്പെടുത്തിയതിന്  11 കേസുകള്‍ കൂടി ഫയല്‍ ചെയ്യുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.