തോല്‍വി അംഗീകരിക്കാന്‍ പഠിക്കൂ: ബിജെപി

Tuesday 21 May 2019 7:36 pm IST

ന്യൂദല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാതെ അന്തസോടെ തോല്‍വി അംഗീകരിക്കാന്‍ പ്രതിപക്ഷത്തോട് ബിജെപി. ജനങ്ങള്‍ നരേന്ദ്ര മോദിയെയാണ് വീണ്ടും തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് അംഗീകരിക്കുക, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു,

മമതയും ചന്ദ്രബാബു നായിഡുവും അമരിന്ദര്‍ സിങ്ങും ജയിക്കുമ്പോള്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കുഴപ്പമില്ല. മോദി ജയിക്കുമ്പോള്‍  യന്ത്രങ്ങള്‍ക്ക് കുഴപ്പമാണ്. ഈ സമീപനം അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.

വമ്പന്‍ തോല്‍വി ഉറപ്പായതോടെയാണ് യന്ത്രങ്ങളെ പഴി പറഞ്ഞു പ്രതിപക്ഷം രംഗത്തു വന്നതെന്ന്  ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹറാവു പറഞ്ഞു.  സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പകളില്‍ അവര്‍ ജയിച്ചിരുന്നു. അന്ന് യന്ത്രങ്ങള്‍ക്ക് കുഴപ്പമില്ല. വിശ്വസനീയമാണ്. അവര്‍ തോല്‍ക്കുമ്പോള്‍ യന്ത്രങ്ങള്‍ക്ക് വിശ്വാസ്യതയില്ല. ഈ നിലപാട് കപടതയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേൡക്കുകയാണ് അവര്‍, അദ്ദേഹം പറഞ്ഞു.

22 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് തെരഞ്ഞെടുത്ത ബൂത്തുകളില്‍ ആദ്യം വിവപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.