ഐരാവതേശ്വരത്തെ 'സോപാനസംഗീതം'

Wednesday 22 May 2019 3:16 am IST

തമിഴ്‌നാട്ടില്‍ കുംഭകോണത്തിനടുത്ത് ധരാസുരത്ത് ഒരു ശിവക്ഷേത്രമുണ്ട്, ഐരാവതേശ്വരം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചോളവംശ ഭരണകാലത്ത് രാജരാജചോളന്‍ രണ്ടാമന്‍ പണിത ക്ഷേത്രത്തിന് ഐതിഹ്യപരമായും വാസ്തുകലാപരമായും ഒരുപാടു സവിശേഷതകളുണ്ട്്.

പുരാണകഥകളില്‍ അപൂര്‍വമായി കാണുന്നതാണ് പരമശിവനും ഐരാവതവും. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തില്‍ ഇവരാണ് പ്രധാനകഥാപാത്രങ്ങള്‍. പരമശിവനാണ് ആരാധനാമൂര്‍ത്തി. എന്നാല്‍, ഹരന്റെ പ്രിയഭക്തനായെത്തുന്നത് നന്ദികേശനു പകരം ഐരാവതമാണെന്നു മാത്രം. ക്ഷേത്രസങ്കല്‍പ്പത്തിലധിഷ്ഠിതമാണ്് ക്ഷേത്രത്തിന്റെ പേരും.

ഇതിനൊക്കെപ്പുറമേ, ഈ ക്ഷേത്രം അറിയപ്പെടുന്നത്് സംഗീതത്തിന്റെ പിന്‍ബലത്തിലാണ്. 'സോപാനസംഗീത'ത്തിന് പേരുകേട്ട ക്ഷേത്രമാണ് ഐരാവതേശ്വരം. പക്ഷെ പാടുന്നത്് മനുഷ്യരല്ല, ക്ഷേത്രത്തിലെ സോപാനപ്പടികളാണ്. പടികളില്‍ മെല്ലെ തട്ടുമ്പോള്‍ സപ്്തസ്വരങ്ങള്‍ കേള്‍ക്കാം. രഥത്തിന്റെ മാതൃകയിലുള്ള ക്ഷേത്രത്തിനു ചുറ്റുമുള്ള ചിത്രപ്പണികള്‍ അന്നത്തെ ജീവിതരീതികളെ ആവിഷ്‌ക്കരിക്കുന്നു. നര്‍ത്തകിമാരുടേയും മറ്റ് കലാകാരന്മാരുടേയും ചിത്രങ്ങള്‍ക്കൊപ്പം ഗുസ്തിക്കാരായ സ്ത്രീകളുടേതുമുണ്ട്. യാതൊരു സാങ്കേതികസഹായമില്ലാതെ നിര്‍മിച്ച ഈ നയനവിസ്മയം അന്നത്തെ മനുഷ്യരുടെ കഴിവും ആ സംസ്‌കാരത്തിന്റെ മഹിമയും വെളിപ്പെടുത്തുന്നു.

 

 

ശാസ്ത്രം, വിശ്വാസം -2

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.