പരീക്ഷ

Wednesday 22 May 2019 3:24 am IST

പ്രത്യക്ഷാദി എട്ടുപ്രമാണങ്ങള്‍, വേദവിദ്യ, ആത്മശുദ്ധി, സൃഷ്ടിക്രമത്തിനനുകൂലമായ വിചാരം ഇവയ്ക്കനുസൃതമായി സത്യാസത്യങ്ങളെ ശരിയായി നിര്‍ണ്ണയിക്കുക എന്നതിനെയാണ് പരീക്ഷ എന്നുപറയുന്നത്. ഏതൊരു സിദ്ധാന്തത്തെക്കുറിച്ചും വിലയിരുത്തേണ്ടത് മേല്‍ വിവരിച്ച എട്ടുപ്രമാണങ്ങളാല്‍ പരീക്ഷിച്ചറിഞ്ഞുവേണം. ഇത് വേദവിദ്യയ്ക്കനുരൂപമാണോ? സൃഷ്ടിക്രമത്തിനനുസൃതമാണോ? എന്നിങ്ങനെയുള്ള വസ്തുതകളുടെ

അടിസ്ഥാനത്തിലാവണം അത്. ഉദാഹരണത്തിന് ഒരാള്‍ പറയുന്നു. ഒരാളുടെ ആശീര്‍വാദത്താല്‍, മരിച്ചുപോയ ഒരു വ്യക്തി പുനര്‍ജീവിച്ചു. അതേപോലെ പിതാവില്ലാതെ തന്നെ യേശുക്രിസ്തുവിനെ കന്യാമറിയം പ്രസവിച്ചു. അല്ലെങ്കില്‍ ഹനുമാന്‍ തുടങ്ങിയവര്‍ കുരങ്ങന്മാരുടെ പോലുള്ള വാലും മുഖവും ഉള്ളവരാണ്. ഇതുപോലെ സംഭവിക്കാനിടയില്ലാത്ത, പ്രത്യക്ഷാദി എട്ടുപ്രമാണങ്ങള്‍, വേദവിദ്യ, സൃഷ്ടിക്രമം എന്നിവയ്ക്ക് വിരുദ്ധമായ മിഥ്യാവചനങ്ങളില്‍ വിശ്വസിക്കരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.