എന്‍ഡിഎ നേതാക്കള്‍ക്ക് വിരുന്നൊരുക്കി അമിത് ഷാ

Tuesday 21 May 2019 8:31 pm IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എന്‍ഡിഎ നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ദല്‍ഹി ഹോട്ടല്‍ അശോകയില്‍ നടന്ന വിരുന്നില്‍ പ്രധാന എന്‍ഡിഎ നേതാക്കളെല്ലാം പങ്കെടുത്തു. അഞ്ച് വര്‍ഷത്തെ സേവനത്തിന് കേന്ദ്ര മന്ത്രിമാര്‍ക്ക് നന്ദി പറയുന്നതിനായി ബിജെപി ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുത്തു.

മന്ത്രിമാരെ ഇരുവരും അഭിനന്ദിച്ചു. അരുണ്‍ ജയ്റ്റ്‌ലി, പ്രകാശ് ജാവദേക്കര്‍, ജെ.പി.നദ്ദ, രാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.